ഐ.സി.സി ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ വന്ന രസകരമായ ഇൻ്റർവ്യൂ ആണ് ഇപ്പോൾ ചർച്ചയാവുന്നത്. ഇന്ത്യ സിംബാവേ മാച്ചിന് ശേഷമുള്ള സഞ്ജുവിൻ്റെ ഓരോ ഇൻ്റർവ്യൂവും ഇപ്പൊൾ വൈറൽ ആണ്.
സഞ്ജു തൻ്റെ മലയാളി ആരാധകരോട് മലയാളത്തിൽ സംസാരിക്കുന്നത് കൗതുകത്തോടെ നോക്കി നിൽക്കുന്ന മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്കും സഞ്ജുവുമുള്ള വീഡിയോയാണ് ചർച്ചയാവുന്നത്.
ഇൻ്റർനാഷണൽ ലെവലിൽ സഞ്ജുവിൻ്റെ റീച്ച് എന്തെന്ന് വ്യക്തമാക്കുന്ന കാര്യമാണ് ഡി.കെ യുടെ വാക്കുകളിൽ പ്രതിഫലിച്ചത്."ഞാൻ 5 വർഷമായി ഐ.സി.സി യിൽ ജോലി ചെയ്യുന്നു ഇതുവരെ ഞാൻ മലയാളത്തിലോ തമിഴിലോ ഇൻ്റർവ്യൂ നൽകിയിട്ടില്ല. നടക്കട്ടെ ചേട്ടാ നടക്കട്ടെ" ഇതായിരുന്നു കാർത്തിക്ക് പറഞ്ഞത്.
സഞ്ജു ഒരു ബ്രാൻഡ് എന്ന നിലയിൽ വളർന്നു എന്നതിൻ്റെ തെളിവുതന്നെയാണിത്.സഞ്ജുവിൻ്റെയും കാർത്തിക്കിൻ്റെയും ഈ വീഡിയോ തമിഴ് മലയാളി ആരാധകൻ ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്.
വീഡിയോ :
https://x.com/saranya121289/status/2027943440244511212?s=46
https://www.instagram.com/reel/DVUikVJAgbf/?igsh=OWFvNzRrYnBmMWJq
