പ്രതീക്ഷ നൽകിയ ജയസൂര്യ പടിയിറങ്ങുന്നു, ലങ്കൻ ക്രിക്കറ്റ് ഇനിയെങ്ങോട്ട്


സന്നത് ജയസൂര്യ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്ത് നിന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. 2026 ടി20 ലോകകപ്പിലെ സൂപ്പർ എട്ട് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയതിനു ശേഷമുള്ള പോസ്റ്റ് മാച്ച് പ്രസ് കോൺഫറൻസിലാണ് ജയസൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ കരാർ ഔദ്യോഗികമായി 2026 ജൂൺ വരെ നീളുന്നുണ്ട്. എങ്കിലും സ്ഥാനം ഒഴിയാനാണ് ജയസൂര്യ ആ​ഗ്രഹിക്കുന്നത്. 

2024 ടി20 ലോകകപ്പിനു ശേഷമാണ് ജയസൂര്യ ശ്രീലങ്കൻ ക്രിക്കറ്റ് ടീം താൽക്കാലിക കോച്ചായി ചുമതലയേറ്റത്, പിന്നീട് പൂർണ സമയ കോച്ചായി. തീരുമാനം ടീമിന് പുതിയ ഊർജം നൽകിയെങ്കിലും ഈ ലോകകപ്പിലെ ലങ്കൻ പ്രകടനം നിരാശാജനകമായിരുന്നു. 

സനത് ജയസൂര്യ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചായുള്ള കാലഘട്ടം വിജയങ്ങളും നിരാശകളും നിറഞ്ഞതായിരുന്നു. ആദ്യകാലത്ത് (2024 ലെ അവസാന ഭാഗവും 2025-ന്റെ തുടക്കവും) ശ്രദ്ധേയമായ വിജയങ്ങൾ നേടി. ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പര വിജയം 27 വർഷത്തിന് ശേഷമായിരുന്നു സംഭവിച്ചത്. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് വിജയമുണ്ടായത് 10 വർഷത്തിനു ശേഷമായിരുന്നു. ന്യൂസിലൻഡിനെതിരെ ഹോം ടെസ്റ്റ് സീരീസ് 2-0 വിജയവും നേടി. 

എന്നാൽ പിന്നീടുള്ള കാലഘട്ടത്തിൽ (2025-2026) ലങ്കൻ പ്രകടനം താഴ്ന്നു. പ്രത്യേകിച്ച് 2026 ടി20 ലോകകപ്പിൽ (ഹോം ഗ്രൗണ്ടിൽ) നാല് തുടർച്ചയായ തോൽവികളോടെ സൂപ്പർ എട്ട് പോലും കടക്കാതെ പുറത്തായത് വലിയ നിരാശയായി. ടി20യിൽ പല സീരീസുകളിലും പരാജയപ്പെട്ടു.  ഇംഗ്ലണ്ട്  ബംഗ്ലാദേശ്, പാകിസ്താൻ മുതലായ ടീമുകളോട് ലങ്ക പരാജയങ്ങൾ നേരിട്ടു. ഇതോടെ ശ്രീലങ്കൻ ക്രിക്കറ്റ് ഇനിയെങ്ങോട്ട് എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.

إرسال تعليق

أحدث أقدم

Laptops

close